Connect with us

Kerala

കെ ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെപിസിസി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന കെ ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെപിസിസി തീരുമാനം. ശനിയാഴ്ച നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയ പകപോക്കലിന് ഇനി ബാബുവിനെ വിട്ടുകൊടുക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്. വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി എതിര്‍ക്കില്ല. ഇതുവരെ ബാബുവിനെതിരെ ഒരുതെളിവും ലഭിക്കാത്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബാബുവിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് വിമര്‍ശനമുയര്‍ന്നു. വിജിലന്‍സ് അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍തന്നെ പാര്‍ട്ടി സംരക്ഷണം നല്‍കണമായിരുന്നെന്ന് ബെന്നി ബഹനാന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി ജോസഫ്, പിസി ചാക്കോ എന്നിവര്‍ വാദിച്ചു. ഗ്രൂപ്പിന് അതീതമായി ഈ വികാരമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. മദ്യലോബിയുടെ ഇംഗിതപ്രകാരം നടക്കുന്ന അന്വേഷണത്തിന് പാര്‍ട്ടി വഴങ്ങരുത്. ഒരു സാധാരണ പ്രവര്‍ത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെപിസിസി പ്രസിഡന്റ് ഈ വിഷയത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍, കെ സുധാകരന്‍ എന്നിവരാണ് സുധീരനെ വിമര്‍ശിച്ചത്. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്നും എന്നാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന വിധത്തിലാവരുതെന്നും മുല്ലപ്പള്ളിയും എംഎം ഹസനും വിമര്‍ശിച്ചു.

---- facebook comment plugin here -----

Latest