എസ്‌വൈഎസ് കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നവംബര്‍ മൂന്നിന്

Posted on: September 24, 2016 11:48 pm | Last updated: September 24, 2016 at 11:48 pm
SHARE

KARIPOOR AIR PORTമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് നവംബര്‍ മൂന്നിന് എസ് വൈ എസ് ജില്ലാ കമ്മിറ്റി കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തും. മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജം പകരാനായി തങ്ങളുടെതെല്ലാം നല്‍കി പടുത്തുയര്‍ത്തിയ വിമാനത്താവളത്തെ സ്വകാര്യലോബിക്കുവേണ്ടി ഇല്ലാതാക്കാനുള്ള ഹീന ശ്രമങ്ങളാണ് നടക്കുന്നത്.
പ്രക്ഷോഭത്തിന്റെ മുന്നോടിയായി നാളെ മുതല്‍ ഓക്ടോടബര്‍ 26 വരെയുള്ള കാലയളവില്‍ ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എന്ന ശീര്‍ഷകത്തില്‍ ജില്ലയിലെ 115 സര്‍ക്കിളുകളിലും ജനകീയ പ്രതിരോധ സംഗമം നടത്തും. പ്രക്ഷോഭത്തിന്റെ ആദ്യ പടിയായി സെപ്തം ഒമ്പതിന് വിമാനത്താവള സംരക്ഷണ ദിനമായി ആചരിക്കുകയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിക്ക് മലബാറില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ഇമെയിലുകള്‍ അയക്കുകയും ചെയ്തിരുന്നു. കാരക്കുന്ന് അല്‍ ഫലാഹ് ഇസ്‌ലാമിക് സെന്ററില്‍ നടന്ന ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സിലില്‍ സംഘ ശാക്തീകരണ പദ്ധതിക്കും പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കി.
ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് എ പി ബശീര്‍ ചെല്ലക്കൊടിയും സാമ്പത്തികാവലോകന രേഖ ടി അലവി പുതുപറമ്പും അവതരിപ്പിച്ചു. കെ പി ജമാല്‍ കരുളായി സാമൂഹ്യക്ഷേമ ബജറ്റവതരണം നടത്തി. 20 സോണുകളിലേയും മെമ്പര്‍മാരുടെ നിരീക്ഷണ റിപ്പോര്‍ട്ട് വെച്ചുള്ള ചര്‍ച്ചയും കൗണ്‍സിലില്‍ നടന്നു.
യൂനിറ്റ് ശാക്തീകരണത്തിനായി ഓക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന നേതൃ പര്യടനവും സംഘടിപ്പിക്കും. എന്‍ എം സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കരുവള്ളി അബ്ദുറഹീം പ്രസംഗിച്ചു. വി പി എം ബശീര്‍ പറവന്നൂര്‍ സ്വാഗതവും അബ്ദുറശീദ് സഖാഫി പത്തപ്പിരിയം നന്ദിയും പറഞ്ഞു. സയ്യിദ് സീതിക്കോയ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here