സാനിയ-സ്‌ട്രൈക്കോവ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം

Posted on: September 24, 2016 7:47 pm | Last updated: September 24, 2016 at 7:47 pm
SHARE

snaiya-stricovaടോക്യോ: പാന്‍ പസഫിക് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയുമടങ്ങുന്ന സഖ്യത്തിന് കിരീടം. രണ്ടാം സീഡായ ഇരുവരും കലാശപ്പോരാട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങളായ ചൈനയുടെ ചെന്‍ ലിയാങ്ഷാക്‌സ്വാന്‍ യാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-1, 6-1

വെറും 51 മിനിറ്റിനുള്ളിലാണ് സാനിയ-ബാര്‍ബറ സഖ്യം എതിരാളികളെ നിലംപരിശാക്കിയത്. സാനിയയും ബാര്‍ബറയും ഡബിള്‍സ് പങ്കാളികളായശേഷം പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണിത്. രണ്ടാമത്തെ കിരീടവും. മുന്‍ ഡബിള്‍സ് പങ്കാളി കൂടിയായ മാര്‍ട്ടീന ഹിംഗിസും കോകോ വാന്‍ഡവെഗയുമടങ്ങുന്ന സഖ്യത്തെ തോല്‍പ്പിച്ച് സിന്‍സിനാറ്റി ഓപ്പണ്‍ കിരീടം നേടിയ ഇരുവരും, യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.