ഇന്ത്യയുടെ വൈവിധ്യത അഭിമാനകരം: കോണ്‍സുല്‍ ജനറല്‍

Posted on: September 24, 2016 2:38 pm | Last updated: September 24, 2016 at 2:38 pm
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഓണാഘോഷ ചടങ്ങ്‌
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഓണാഘോഷ ചടങ്ങ്‌

ദുബൈ: ഇന്ത്യയുടെ വൈവിധ്യത ഭാഷകളില്‍ മാത്രമല്ല, സംസ്‌കാരത്തിലും സംഗീതത്തിലും ഭൂപ്രകൃതിയിലും ഒക്കെയുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യ ഒറ്റുവികാരമായി മാറുന്നത് അഭിമാനാര്‍ഹമാണെന്നും വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഓണാഘോഷം നടത്തിയത്.
പൂക്കളവും ഓണസദ്യയും ചെണ്ട മേളവും ഓണാഘോഷത്തിന്റെ ഐതിഹ്യം സംബന്ധിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.
മഹാബലിയുടെ ജനപ്രീതിയില്‍ ആസൂയ തോന്നിയ ദേവന്‍മാര്‍ വാമനനെ കേരളത്തിലേക്ക് പറഞ്ഞയച്ച് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുകയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാക്കി.
അബുദാബി ഇന്ത്യന്‍ എംബസി ചാര്‍ജ്് ഡി അഫയേഴ്‌സ് നീത ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍, കോണ്‍സുല്‍ ആര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.