ടാക്‌സി ഡ്രൈവറുടെ സത്യസന്ധതക്ക് ആദരം

Posted on: September 24, 2016 2:26 pm | Last updated: September 26, 2016 at 10:01 pm
SHARE

3368316579ഷാര്‍ജ: ടാക്സിയില്‍ മറന്നുവെച്ച 17 ലക്ഷം ദിര്‍ഹവും രേഖകളും പാക്കിസ്ഥാനി ഡ്രൈവര്‍ ഉടമയെ തിരിച്ചേല്‍പ്പിച്ചു. ഡ്രൈവറെ ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (എസ് ആര്‍ ടി എ) ആദരിച്ചു.ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് ടാക്‌സി ഓടിക്കുന്ന പാക്കിസ്ഥാനി നസീബുള്ള ഷേര്‍ ദോളയാണ് സത്യസന്ധത തെളിയിച്ചത്. എമിറേറ്റിലെത്തിയ കൊറിയന്‍ വ്യവസായിയായിരുന്നു പണവും രേഖകളും നസീബുള്ള ഓടിച്ച ഷാര്‍ജ ടാക്സിയില്‍ മറന്നുവെച്ചത്.കാറിലെ പണവും രേഖയും ശ്രദ്ധയില്‍പ്പെട്ട നസീബുള്ള ഉടന്‍തന്നെ വിമാനത്താവളത്തിലെ ആര്‍ ടി എ ഓഫിസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്‍.ടി.എ.അധികൃതര്‍ വിവരം ഷാര്‍ജ പോലീസിന് കൈമാറി.സീബുള്ള ഷേര്‍ ദോളയുടെ സത്യസന്ധതയെ അഭിനന്ദിച്ച് ആര്‍ ടി എ അദ്ദേഹത്തിന് സ്വഭാവ മഹിമക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here