Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെഎസ്‌യു കരിങ്കൊടി കാണിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പിണറായിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മെഡിക്കല്‍ പഠനത്തിന് ഉയര്‍ത്തിയ സ്വാശ്രയ ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.