ഇംഗ്ലണ്ടില്‍ ഇന്ന് സൂപ്പര്‍ ഫുട്‌ബോള്‍

>>മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ വൈകീട്ട് 5.00 മുതല്‍
Posted on: September 24, 2016 1:14 pm | Last updated: September 24, 2016 at 1:14 pm
SHARE
ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന്റെ ഡ്രസിംഗ് റൂമില്‍ നിന്ന് സെവാഗിന്റെ സെല്‍ഫി
ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന്റെ ഡ്രസിംഗ് റൂമില്‍ നിന്ന് സെവാഗിന്റെ സെല്‍ഫി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ആഴ്‌സണലിന്റെ ഗ്രൗണ്ടില്‍ ചെല്‍സിയെത്തുന്നതും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയിറങ്ങുന്നതും ഏറെ ശ്രദ്ധേയം. പത്ത് പോയിന്റുമായി തുല്യമായി നില്‍ക്കുന്ന ആഴ്‌സണലിനും ചെല്‍സിക്കും ടേബിളില്‍ ശക്തിപ്രാപിക്കാന്‍ ജയിച്ചേ തീരൂ. ആര്‍സെന്‍ വെംഗറുടെ ആഴ്‌സണല്‍ അറ്റാക്കിംഗ് ഫുട്‌ബോളിനും അന്റോണിയോ കോന്റെയുടെ ചെല്‍സി പ്രത്യാക്രമണത്തിലും മികച്ചു നില്‍ക്കുന്നു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് ഇന്ന് ആഴ്‌സണലിന്റെ നിരയില്‍ തിരിച്ചെത്തും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോക്ക് ലെസ്റ്റര്‍ സിറ്റിയോട് മധുരപ്രതികാരത്തിനുള്ള അവസരമാണിത്. കഴിഞ്ഞ സീസണില്‍ റാനിയേരിയുടെ ലെസ്റ്ററിനോട് തോറ്റതോടെയാണ് മൗറിഞ്ഞോ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് തെറിക്കുന്നത്. ലിവര്‍പൂള്‍-ഹള്‍, സ്വാന്‍സി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരങ്ങളും ഇന്നാണ്.