Connect with us

Sports

സിന്ധുവിനും സാക്ഷിക്കും കേരളത്തിന്റെ ആദരം:മുഖ്യമന്ത്രി വിട്ടു നിന്നു

Published

|

Last Updated

ഗോപിചന്ദ്, പി വി സിന്ധു, സാക്ഷി മാലിക്ക്, മന്ദീപ് എന്നിവര്‍ കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയപ്പോള്‍

തിരുവനന്തപുരം: ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു.
ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ മുക്കാഡന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭൂമിതട്ടിപ്പു കേസില്‍ ആരോപണവിധേയരാണെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ തീരുമാനിച്ചത്. വിദേശത്തായതിനാല്‍ കായികമന്ത്രി ഇ പി ജയരാജന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനാണ് അവാര്‍ഡ് വിതരണം ചെയ്തത്. കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാറും ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അതിഥികളായാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ഗുസ്തി താരം സാക്ഷി മാലിക്കും തലസ്ഥാനത്തെത്തിയത്.

മുഖ്യമന്ത്രി വിട്ടു നിന്നു

Latest