Connect with us

International

കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാകാം ഉറി ആക്രമണമെന്ന് നവാസ് ഷെരീഫ്

Published

|

Last Updated

ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാകാം ഉറി ആക്രമണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാകാം ഉറി ആക്രമണം.തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ പഴി പറയുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ലോകത്തിനറിയാം, ഇന്ത്യ നടത്തുന്ന ക്രൂരതയില്‍ കശ്മീരില്‍ 108 പേരോളം കൊല്ലപ്പെട്ടു. 150ല്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, പരിക്കേറ്റു. നിഷ്‌കളങ്കരായ കശ്മീരികള്‍ക്ക് എതിരെ ഇന്ത്യ ക്രൂരതകള്‍ നടത്തുകയാണ്”. പാകിസ്ഥാനെ പഴി ചാരുന്നതിന് മുമ്പ് കശ്മീരില്‍ ഇന്ത്യയുടെ അതിക്രമങ്ങള്‍കൂടി പരിശോധിക്കണമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന ഉറി ഭീകരാക്രമണത്തില്‍ 18 സൈനികരാണ് വീരമൃത്യുവരിച്ചത്. സംഭവത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.