ബിജെപി ബന്ധം നഷ്ടക്കച്ചവടമെന്ന് വെള്ളാപ്പള്ളി നടേശന്‍: അല്ലെന്ന് തുഷാര്‍

Posted on: September 24, 2016 12:03 pm | Last updated: September 24, 2016 at 11:43 pm
SHARE

vellappally-thushar.jpg.image.784.410തിരുവന്തപുരം: ബിജെപി ബന്ധം നഷ്ടക്കച്ചവടമാണെന്ന നിലപാടില്‍ ഉറച്ച് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് ഗൗരവമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഡിജെഎസിനു വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ഇടപെടേണ്ടിയിരുന്നു. സംസ്ഥാന നേതൃത്വം ദുര്‍ബലമായത് ബിജെപിയിലും അസംതൃപ്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ബിജെപിയുമായുള്ള ബന്ധം നഷ്ടടക്കച്ചവടമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നഷ്ടക്കച്ചവടമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ബിഡിജെഎസില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്നും സാങ്കേതികപ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

ബിഡിജെഎസ് നേതാക്കള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സ്ഥാനങ്ങളുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിനു നല്കിയിട്ട് നാളേറെയായി. പക്ഷേ, പദവികള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിഡിജഎസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here