Connect with us

Kerala

വനം വകുപ്പ് മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ വനം വകുപ്പ് മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും സംഘര്‍ഷം നടന്നു. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിവീശി.
സ്വാശ്രയ മെഡിക്കല്‍ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെയാണ് സംഭവം.
അപ്രതീക്ഷിതമായ ആക്രമണമാണ് നടന്നതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രി കെ രാജുവിന്റെ കാര്‍ സമരപന്തലിന് സമീപം എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാശ്രയ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തുന്നതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest