എയര്‍പോര്‍ട്ട് റോഡ് വികസനം; പദ്ധതി പ്രദേശം എം എല്‍ എ സന്ദര്‍ശിച്ചു

Posted on: September 24, 2016 10:48 am | Last updated: September 24, 2016 at 10:48 am
SHARE
ടിവി ഇബ്രാഹീം എംഎല്‍എ
ടിവി ഇബ്രാഹീം എംഎല്‍എ

കൊണ്ടോട്ടി: 2016 – 17 സാമ്പത്തിക വര്‍ഷത്തിലെ കേരള സര്‍ക്കാറിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടി രൂപ ചെലവിലുള്ള കാലിക്കറ്റ് എയര്‍പോര്‍ട്ട് റോഡ് ഫൈ ഓവറിനെക്കുറിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ടി വി ഇബ്‌റാഹീം എം എല്‍ എയുടെ നേതൃത്വത്തില്‍ ഉേദ്യാഗസ്ഥ ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ പി സോമസുന്ദരന്‍, ദേശീയ പാത അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി കെ ശമീര്‍ ബാബു, കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ സി നാടിക്കുട്ടി, കൗണ്‍സിലര്‍മാരായ യു കെ മുഹമ്മദ് ഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.