കേരള മുസ്‌ലിം ജമാഅത്ത് സമര്‍പ്പണം 29 മുതല്‍

Posted on: September 24, 2016 10:41 am | Last updated: September 24, 2016 at 10:41 am

kerala muslim jamathമലപ്പുറം: വിഷന്‍ 2020ന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ അടുത്ത ആറ് മാസത്തേക്കുള്ള കര്‍മ്മ പദ്ധതിയുടെ പ്രഥമ പരിപാടിയായ ജില്ലാ പ്രാസ്ഥാനിക സംഗമത്തിന്റെ തുടര്‍ച്ചയായി സോണ്‍ തലങ്ങളിലും പ്രാസ്ഥാനിക കൂട്ടായ്മ സംഘടിപ്പിക്കാന്‍ സംയുക്ത ഭാരവാഹി യോഗം തീരുമാനിച്ചു.
സമര്‍പ്പണം 2016 എന്ന പേരില്‍ ഈ മാസം 29, 30 ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയിലെ 20 സോണുകളിലും സംഗമങ്ങള്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, സോണ്‍ പരിധിയില്‍പെട്ട എസ് എസ് എഫ് ഡിവിഷന്‍ പ്രവര്‍ത്തക സമിതി, സെക്ടര്‍ ഭാരവാഹികള്‍, എസ് എം എ മേഖല, റീജ്യനല്‍ ഭാരവാഹികള്‍, എസ് ജെ എം മേഖല, റൈഞ്ച് ഭാരവാഹികള്‍ എന്നിവരാണ് സംബന്ധിക്കേണ്ടത്. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ (ചെയര്‍.), പി എം മുസ്തഫ കോഡൂര്‍ (കണ്‍.), അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, എം ദുല്‍ഫുഖാറലി സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി (അംഗങ്ങള്‍) എന്നിവരടങ്ങിയ ജില്ലാ സുന്നി കോ- ഓര്‍ഡിനേഷന്‍ രൂപവത്കരിച്ചു. യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി അധ്യക്ഷത വഹിച്ചു. സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബ്ദുര്‍റഹ്മാന്‍ ഹാജി, അലവി സഖാഫി കൊളത്തൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, അബ്ദുലത്വീഫ് മഖ്ദൂമി, സയ്യിദ് മുര്‍തള സഖാഫി, ഫാറൂഖ് പള്ളിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്തഫ കോഡൂര്‍ സ്വാഗതം പറഞ്ഞു.