ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Posted on: September 24, 2016 9:56 am | Last updated: September 24, 2016 at 9:56 am
SHARE

scholarship.....1തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് എസ് എസ് എല്‍ സി/ പ്ലസ് ടു/ വി എച്ച് എസ് ഇ/ ബിരുദ/ ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. മുസ്‌ലിംങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80 : 20 എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പത്ത്, പ്ലസ് ടു, വി എച്ച് എസ് ഇ വിദ്യാര്‍ഥികള്‍ക്ക് 10,000, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 വും എന്ന നിരക്കിലാണ് സ്‌കോളര്‍ഷിപ്പ്. എസ് എസ് എല്‍ സി/ പ്ലസ് ടു/ വി എച്ച് എസ് ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്/ 90 ശതമാനം മാര്‍ക്ക്, ബിരുദത്തിന് 80 ശതമാനം മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.
എസ് ബി ടിയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.inല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33. ഫോണ്‍ : 0471 – 2302090, 2300524.

LEAVE A REPLY

Please enter your comment!
Please enter your name here