Connect with us

Kerala

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം മാറ്റി

Published

|

Last Updated

മലപ്പുറം: കോഴിക്കോട് അടുത്ത മാസം നടത്താനിരുന്ന മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. ഇന്നലെ പാണക്കാട് നടന്ന മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ തീരുമാനിച്ച ദിവസങ്ങളില്‍ മുസ്‌ലിം ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നതിലാനാണ് സമ്മേളനം നീട്ടിയത്.
ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെയാണ് യൂത്ത് ലീഗ് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ മുസ്്‌ലിം ലീഗ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ക്യാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് സമ്മേളന തീയതിയില്‍ മാറ്റം വരുത്തിയത്. നവംബര്‍ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടക്കുക. സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളെല്ലാം നേരത്തെ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും.
യോഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ. മജീദ്, സെക്രട്ടറി പി വി അബ്ദുല്‍ വഹാബ് എം പി, വൈസ് പ്രസി. കുട്ടി അഹമ്മദ് കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസി. പി എം സ്വാദിഖലി, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest