ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരായ അന്വേഷണ ഉത്തരവ് അപൂര്‍വങ്ങളില്‍ അപൂര്‍വം

Posted on: September 24, 2016 9:37 am | Last updated: September 24, 2016 at 9:37 am
SHARE

shankar-sukeshan-jpg-image-784-410തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ഒരാള്‍ക്കെതിരെ വിജിലന്‍സ് കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിടുന്നത്് അപൂര്‍വം. കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ഇന്നലെയുണ്ടായ കോടതി ഉത്തരവ് അപൂര്‍വമാണെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസ്്് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ കഴിഞ്ഞ യു ഡി എഫ്്് സര്‍ക്കാറിനെ പിടിച്ചുലച്ച സമയത്താണ് വിജിലന്‍സ് ഡയറക്ടറായി എ ഡി ജി പിയായിരുന്ന ശങ്കര്‍ റെഡ്്ഢിയെ നിയമിച്ചത്. ഇപ്പോഴത്തെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്, അന്ന് ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ഇപ്പോഴത്തെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിങ്ങനെ ഡി ജി പി റാങ്കിലുളള പലരെയും മറികടന്നാണ് കേഡര്‍ തസ്്്തികയായ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയിലേക്ക് എ ഡി ജി പിയായ ശങ്കര്‍ റെഡ്ഢിയെ നിയമിക്കുന്നത്. ബാര്‍ കോഴ കേസില്‍ കെ എം മാണിയെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഢിയെ നിയമിച്ചതെന്ന്്്് അന്ന് തന്നെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തി. മാണിക്കെതിരായ കോഴ ആരോപണം നിലനില്‍ക്കില്ലെന്ന്്്് ശങ്കര്‍ റെഡ്ഢിക്ക് മുമ്പ് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോളും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി അഭിഭാഷകരായ മോഹന്‍ പരാശ്വരന്റെയും എല്‍ നാഗേശ്വര റാവുവിന്റെയും നിയമോപദേശം തേടിയ ശേഷമാണ് കെ എം മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന നിഗമനത്തില്‍ വിന്‍സണ്‍ എം പോള്‍ എത്തിയത്്. വിന്‍സണ്‍ എം പോളിന്റെ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്ത്് വന്നപ്പോഴും യു ഡി എഫ്്് സര്‍ക്കാര്‍ ആരോപണങ്ങളുടെ നിഴലിലായി. അതിനിടയിലാണ് കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും ഉണ്ടെന്ന് എസ് പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്്് അപ്പോഴാണ് പുറത്ത് വന്നത്. തുടര്‍ന്ന്്് അന്വേഷണ റിപ്പോര്‍ട്ട്് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിനോട്് നിര്‍ദേശിക്കുകയായിരുന്നു. അപ്പോഴാണ് ശങ്കര്‍ റെഡ്ഢി ഇടപെടുന്നത്്. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട്്് സമര്‍പ്പിക്കാന്‍ സുകേശനോട്്് നിര്‍ദേശിച്ചു. അത്തരത്തിലൊരു റിപ്പോര്‍ട്ട്്് സുകേശന്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെ വി എസ്്് അച്യുതാനന്ദന്‍ ഉള്‍പ്പടെയുളളവര്‍ ഹരജികളുമായി രംഗത്തെത്തി.
ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്‍ കഴിഞ്ഞ ആഗസ്റ്റ് 23 ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അതിപ്രാധാന്യമുളള ഒരു കുറ്റസമ്മത ഹരജി നല്‍കിയത് നിര്‍ണായകമായി. പ്രസ്തുത ഹരജിയില്‍ അദ്ദേഹത്തിന് ബാര്‍ കോഴ കേസ് അന്വേഷണം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തിനായി മതിയായ സമയം നല്‍കിയില്ലെന്നും തെളിവുകള്‍ വിശദമായോ- ശാസ്ത്രീയമായോ പരിശോധനകള്‍ക്ക് സാധിച്ചില്ലെന്നും, ആയതിനാല്‍ കേസന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും ഹരജില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ കോഴ കേസ് പുനരന്വേഷണത്തിന് ആഗസ്റ്റ് 28 ന് കോടതി ഉത്തരവിട്ടു.
എന്നാല്‍ കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് പുനരന്വേഷണം നടത്തിയത് കൊണ്ട്മാത്രം പ്രയോജനമില്ലെന്നും മാണി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ശങ്കര്‍റെഡ്ഢിക്കെതിരെയും, ആര്‍ സുകേശനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കേസ് ഡയറി കോടതിയുടെ ബന്തവസിലാക്കണമെന്നാവശ്യപ്പെട്ടും കൊണ്ടുളള ഹരജി കോടതിയുടെ പരിഗണനക്കെത്തിയത്. ഇതിനിടെ എസ് പി ആര്‍ സുകേശനും, ബാര്‍മുതലാളിമാരും ഗൂഢാലോചന നടത്തിയാണ് കെ എം മാണിയെ ബാര്‍ കോഴ കേസില്‍ പ്രതിയാക്കിയതെന്നും ശങ്കര്‍റെഡ്ഢി അന്നത്തെ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ സുകേശനെ മുഖ്യ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസന്വേഷണം നടത്തിയെങ്കിലും സുകേശനെതിരെ യാതൊരുവിധ തെളിവുകളുമില്ലെന്നും ഇദ്ദേഹത്തിന് ബാര്‍ മുതലാളിമാരുമായി മറ്റു തരത്തിലുള്ള യാതൊരു ബന്ധങ്ങളുമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. സുകേശന്റെ ഹരജി മാണിയെ വീണ്ടും കുരുക്കിലാക്കി. ഇപ്പോള്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ മേധാവിയായ ശങ്കര്‍ റെഡ്ഢിക്കും താന്‍ ഒരിക്കല്‍ മേധാവിയായിരുന്ന വിജിലന്‍സിന്റെ അന്വേഷണത്തെ നേരിടേണ്ട അവസ്ഥയാണ്.