അകാലി ദള്‍ നേതാവും മകനും ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദിച്ചു

Posted on: September 24, 2016 9:34 am | Last updated: September 24, 2016 at 9:34 am
SHARE

akali-dal-leader-beats-moga-nurseമോഗ: പഞ്ചാബിലെ ഭരണകക്ഷിയായ അകാലിദളിന്റെ നേതാവും മകനും ചേര്‍ന്ന് ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആശുപത്രിയില്‍ തങ്ങളുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് രണ്ട് പേരും ചേര്‍ന്ന് നഴ്‌സിനെ ആക്രമിച്ചത്. ഇരുവരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, സംഭവ ശേഷം ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച ഒരു രോഗിയുമായി ആശുപത്രിയിലെത്തിയതായിരുന്നു പരംജിത്ത് സിംഗും മകന്‍ ഗുര്‍ജിത് സിംഗും. ആശുപത്രിയില്‍ രോഗികളുടെ തിരക്കായതിനാല്‍ അവരോട് നഴ്‌സ് കാത്തിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് പിതാവും മകനും ചേര്‍ന്ന് നഴ്‌സിനെ ആക്രമിച്ചത്.
എട്ട് മാസം ഗര്‍ഭിണിയാണ് രമണ്‍ദീപ് എന്ന നഴ്‌സ്. തന്റെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയിട്ടും അവര്‍ മര്‍ദിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തതായി രമണ്‍ദീപ് പറഞ്ഞു. ആശുപത്രിയിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരംജിത്തിന്റെ ഭാര്യ ദല്‍ജിത് കൗര്‍ ഗ്രമമുഖ്യയാണ്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അകാലി ദള്‍ നേതാവിന്റെയും മകന്റെയും പരാക്രമമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here