പനിയും നിര്‍ജലീകരണവും: ജയലളിത ആശുപത്രിയില്‍

Posted on: September 24, 2016 9:27 am | Last updated: September 24, 2016 at 9:27 am
SHARE

ചെന്നൈ: എ ഐ എ ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജലളിതയെ പ്രാഥമിക പരിശോധനക്ക് ശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.
വ്യാഴാഴ്ച ആശുപത്രിയിലെത്തിയ 68കാരിയായ ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി അടക്കമുള്ളവര്‍ ജയയുടെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാര്‍ഥ വിവരം പുറത്തുവിടാന്‍ എ ഐ എ ഡി എം കെ തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here