ജിഎസ്ടി പരിധി 20 ലക്ഷമായി നിചപ്പെടുത്തി; നിരക്ക് ഒക്‌ടോബറില്‍

Posted on: September 23, 2016 6:30 pm | Last updated: September 24, 2016 at 9:57 am
SHARE

GSTന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുടെ പരിധി നിശ്ചയിച്ചു. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ല.ന്യൂഡല്‍ഹിയില്‍ സമാപിച്ച ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നികുതി നിരക്ക് എത്രയെന്ന് ഒക്‌ടോബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്ത് ലക്ഷമായിരിക്കും വാര്‍ഷിക വിറ്റുവരവ് പരിധി. ഒന്നര കോടി രൂപ വരെ വിറ്റവരവുള്ള സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറും അതില്‍ കൂടുതലുള്ളവരില്‍ നിന്ന് സംസ്ഥാനവും കേന്ദ്രവും ചേര്‍ന്നും നികുതി പിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.