വിമാനത്തില്‍ വെച്ച് സാംസംഗ് നോട്ട് 2 ഫോണ്‍ പൊട്ടിത്തെറിച്ചു

Posted on: September 23, 2016 6:23 pm | Last updated: September 23, 2016 at 6:23 pm
SHARE

samasungചെന്നൈ: സാംസംഗ് നോട് ടു ഫോണ്‍ വിമാനത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. സിംഗപ്പൂര്‍ – ചെന്നൈ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ കൈവശമുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവെയായിരുന്നു സംഭവം.

വിമാനത്തില്‍ പുകമണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 23 സി സീറ്റിലെ ഹാറ്റ് റാക്കില്‍ സൂക്ഷിച്ച ഫോണ്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ഇടപെട്ട് തീയണച്ചത് അപകടം ഒഴിവാക്കി.

ബാറ്ററി പൊട്ടിത്തെറിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സാംസഗ് നോട്ട് സീരീസിലെ എറ്റവും പുതിയ പതിപ്പായ നോട്ട്-7 വിമാനങ്ങളില്‍ വിലക്ക് എര്‍പ്പെടുത്തിയിരുന്നു. ഈ ഫോണ്‍ ആഗോളവ്യാപകമായി കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് സാംസംഗിന് പേരുദോ

വിമാനത്തില്‍ വെച്ച് സാംസംഗ് നോട്ട് 2 ഫോണ്‍ പൊട്ടിത്തെറിച്ചു.
ചെന്നൈ: സാംസംഗ് നോട് ടു ഫോണ്‍ വിമാനത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. സിംഗപ്പൂര്‍ – ചെന്നൈ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ കൈവശമുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവെയായിരുന്നു സംഭവം. വിമാനത്തില്‍ പുകമണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 23 സി സീറ്റിലെ ഹാറ്റ് റാക്കില്‍ സൂക്ഷിച്ച ഫോണ്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ഇടപെട്ട് തീയണച്ചത് അപകടം ഒഴിവാക്കി.

ബാറ്ററി പൊട്ടിത്തെറിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സാംസഗ് നോട്ട് സീരീസിലെ എറ്റവും പുതിയ പതിപ്പായ നോട്ട് സെവന് വിമാനങ്ങളില്‍ വിലക്ക് എര്‍പ്പെടുത്തിയിരുന്നു. ഈ ഫോണ്‍ ആഗോളവ്യാപകമായി കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് സാംസംഗിന് പേരുദോഷം വരുത്തി വിമാനത്തില്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സാംസംഗ് നോട്ട് 2 ഇപ്പോള്‍ വിപണിയില്‍ ഇല്ലാത്ത ഫോണാണ്.