Connect with us

Kerala

ബാര്‍ കോഴക്കേസ്: അന്വേഷണം താന്‍ അട്ടിമറിച്ചിട്ടില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം താന്‍ അട്ടിമറിച്ചിട്ടില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശനോട് കേസിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ ചോദിച്ചിരുന്നു. മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അബിളിയുടെ മൊഴിയില്‍ പൊതുത്തക്കേണ്ടെന്നും ഇക്കാര്യം വീണ്ടും പരിശോധിക്കണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടത്. ഇത് കേസ് അട്ടിമറിക്കാന്‍ ആയിരുന്നില്ല. കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ 31 വര്‍ഷമായി കേരളത്തില്‍ സേവനം ചെയ്യുന്ന ആളാണ്. നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. ഒരു ആരോപണവും ഇതുവരെ തനിക്കെതിരേ ഉണ്ടായിട്ടില്ലെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞു.

Latest