രക്തസാക്ഷി സഈദ് അന്‍ബാര്‍ ജുമാ അല്‍ ഫലാസിയുടെ മയ്യിത്ത് ഖബറടക്കി

Posted on: September 23, 2016 4:33 pm | Last updated: September 23, 2016 at 4:33 pm
SHARE
സഈദ് അന്‍ബാര്‍ ജുമാ അല്‍ ഫലാസിയുടെ മയ്യിത്ത് ഖബറടക്കത്തിനായി കൊണ്ടുപോകുന്നു
സഈദ് അന്‍ബാര്‍ ജുമാ അല്‍ ഫലാസിയുടെ മയ്യിത്ത് ഖബറടക്കത്തിനായി കൊണ്ടുപോകുന്നു

ദുബൈ: യമനില്‍ ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപില്‍ പങ്കെടുക്കവെ രക്തസാക്ഷിയായ യു എ ഇ സൈനികന്‍ സഈദ് അന്‍ബാര്‍ ജുമാ അല്‍ ഫലാസിയുടെ മയ്യിത്ത് ഖബറടക്കി. സൈനിക നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ അല്‍ ഫലാസി ചികിത്സയിലിരിക്കെ ഫ്രാന്‍സിലെ പാരീസില്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. സത്‌വയിലെ അല്‍ കൊര്‍ഡോബ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. നിസ്‌കാരത്തിന് ശേഷം മയ്യിത്ത് അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. യു എ ഇ സായുധസേനാ ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. രക്തസാക്ഷി അല്‍ ഫലാസിക്ക് ഹമദ് എന്ന മൂന്നു വയസുള്ള കുട്ടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here