കസാബ്ലാങ്ക എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് മറാകിഷ്- എയര്‍പോര്‍ട് റോഡ് ജംഗ്ഷനിലേക്ക് താത്കാലിക പാത തുറന്നു

Posted on: September 23, 2016 4:30 pm | Last updated: September 23, 2016 at 4:30 pm
SHARE

ദുബൈ: കസാബ്ലാങ്ക-എയര്‍പോര്‍ട് റോഡ് (കാര്‍ഗോ വില്ലേജ് ജംഗ്ഷന്‍) ഇന്റര്‍സെല്‍ഷ നില്‍ നിന്ന് മറാക്കിഷ്-എയര്‍പോര്‍ട്ട് ഇന്റര്‍സെല്‍ഷനിലേക്ക് (ദേര ഭാഗത്ത് നിന്ന് റാശിദിയ്യ ഭാഗത്തേക്ക്) തിരിഞ്ഞുപോകുന്ന താത്കാലിക പാതയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. എമിറിറേറ്റ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപം ഇന്റര്‍ സെക്ഷനില്‍ നിര്‍മാണം നടക്കുന്നത് കൊണ്ടാന് താത്കാലിക പാത1.1 കിലോമീറ്റര്‍ ദൂരമാണ് ഇതിന്റെ ദൈര്‍ഘ്യം. പുതിയ പാത തുറന്നതോടെ വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഗതാഗതത്തിരക്ക് കുറയുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമാവുകയും ചെയ്യും. പുതിയ പാതയിലും ലൈറ്റ് സിഗ്‌നലുകളും മുന്നറിയിപ്പ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പുതിയപാലങ്ങളും ടണലുകളും ഇന്റര്‍ചേഞ്ചുകളും നിര്‍മിച്ച് ദുബൈ വിമാനത്താവള റോഡ് നവീകരണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ചഇതോടൊപ്പം യൂട്ടിലിറ്റി ലൈനുകളുടെയും മലിനജല പമ്പിംഗ് സ്റ്റേഷന്റേയും നിര്‍മാണം നടക്കുന്നു. മറാക്കിഷ് സ്ട്രീറ്റിലെ ഇന്റര്‍ചേഞ്ചില്‍ ആറു വരികളോടുകൂടിയ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നുണ്ട്. ടെര്‍മിനല്‍ മൂന്നിലേക്ക് ട്രാഫിക് സിഗ്‌നല്‍ മറികടന്ന് പുതിയപാതയും വരും. വിമാനത്താവള റോഡില്‍ നിന്ന് മറാക്കിഷ് സ്ട്രീറ്റിലേക്ക് രണ്ടുവരി പാതയോടുകൂടിയ ടണലും ഒറ്റവരിയോടുകൂടിയ പാലവും യാഥാര്‍ഥ്യമാകും. 2017ഓടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ആര്‍ ടി എയുടെ ലക്ഷ്യം. 2020ഓടെ വിമാനത്താവള റോഡ് വഴിയുള്ള വാഹനങ്ങളുടെ എണ്ണം 9.2 കോടിയാകുമെന്നാണ് പ്രതീക്ഷ.