ഫുജൈറയില്‍ 65 കോടി ചെലവില്‍ എണ്ണക്കപ്പല്‍ നങ്കൂരകേന്ദ്രം

Posted on: September 23, 2016 3:50 pm | Last updated: September 24, 2016 at 2:54 pm
SHARE
ഫുജൈറയില്‍ എണ്ണക്കപ്പല്‍ നങ്കൂര കേന്ദ്രം ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ്  അല്‍ ശര്‍ഖി ഉദ്ഘാടനം ചെയ്യുന്നു.
ഫുജൈറയില്‍ എണ്ണക്കപ്പല്‍ നങ്കൂര കേന്ദ്രം ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ്
അല്‍ ശര്‍ഖി ഉദ്ഘാടനം ചെയ്യുന്നു.

ഫുജൈറ: ഫുജൈറയില്‍ 65 കോടി ദിര്‍ഹം ചെലവുചെയ്ത് നിര്‍മിച്ച എണ്ണക്കപ്പല്‍ നങ്കൂരകേന്ദ്രം (വെരി ലാര്‍ജ് ക്രൂഡ് കാരിയേര്‍ഡ്) ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഉദ്ഘാടനം ചെയ്തു. യു എ യില്‍ ആദ്യമാണ് ഇത്തരമൊരു ബെര്‍ത്ത്. രാജ്യാന്തര ഊര്‍ജ വ്യാപാര തലത്തില്‍ ഫുജൈറയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന പദ്ധതിയാണിതെന്നും നിര്‍ദേശം നല്‍കിയ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിനോട് നന്ദിയുണ്ടെന്നും ശൈഖ് ഹമദ് പറഞ്ഞു. ഫുജൈറയുടെ സമ്പദ് ഘടനയില്‍ ഈ തുറമുഖം വന്‍ മുന്നേറ്റം സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണിത്. 2020ഓടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ സംഭരണശേഷി 55 ശതമാനം വര്‍ധിക്കുമെന്നും ശൈഖ് ഹമദ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here