ദുബൈയില്‍ ഏഴ് പുതിയ റൂട്ടുകളില്‍ കൂടി ആര്‍ ടി എ ബസുകള്‍

Posted on: September 23, 2016 3:47 pm | Last updated: September 24, 2016 at 2:54 pm
SHARE

rtaദുബൈ: ഞായറാഴ്ച മുതല്‍ ദുബൈയില്‍ പുതിയ ഏഴ് റൂട്ടുകളില്‍ കൂടി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) അധികൃതര്‍ അറിയിച്ചു.
റൂട്ട് 17- അല്‍ സബ്ഖ ബസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി മുഹൈസിന 4ലെ ദുബൈ പോലീസ് റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റി വരെ ആയിരിക്കും. മേഖലയിലെ വിവിധ ഡിസ്ട്രിക്ടുകളിലൂടെയാണ് ബസ് സഞ്ചരിക്കുക.
റൂട്ട് 32സി- സത്‌വ ബസ് സ്റ്റേഷന്‍ മുതല്‍ അല്‍ ഖൂസ് ബസ് സ്റ്റേഷന്‍ വരെ. അല്‍ ജാഫിലിയ്യ മെട്രോ സ്റ്റേഷനു സമീപത്തുകൂടെയാണ് ഇരുഭാഗത്തേക്കും പോവുക. റൂട്ട് 367- ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ മുതല്‍ ഇന്റര്‍നാഷണല്‍ സിറ്റി (ന്യൂ ഡ്രാഗണ്‍ മാര്‍ട്) വരെ. റൂട്ട് സി7- അബു ഹൈല്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ ദുബൈ ഹെല്‍ത് കെയര്‍ സിറ്റി മെട്രോ സ്റ്റേഷന്‍ വരെ.
നിലവില്‍ യൂണിയന്‍ മെട്രോ സ്റ്റേഷനും അല്‍ ബറാഹക്കുമിടയില്‍ സര്‍വീസ് നടത്തുന്ന റൂട്ട് എഫ്1- ബസ് ഉമര്‍ ബിന്‍ ഖത്താബ് സ്ട്രീറ്റിലെ ബസ് സ്റ്റോപ്പുകളിലേക്ക് കൂടി നീട്ടി.
റൂട്ട് എഫ് 10- റാശിദിയ്യ മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ വര്‍ഖ മേഖലയിലേക്ക്. ഈ സര്‍വീസ് അല്‍ വര്‍ഖ 1 ഡിസ്ട്രികിലേക്ക് കൂടി നീട്ടി. റൂട്ട് എക്‌സ് 25- കറാമ മെട്രോ സ്റ്റേഷന്‍ മുതല്‍ ദുബൈ സിലിക്കണ്‍ ഒയാസിസ് വഴി ദുബൈ ഔട്‌സോഴ്‌സ് സിറ്റിയിലേക്ക്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തിന്റെ പശ്ചാതലത്തിലാണ് പുതിയ റൂട്ടുകള്‍ കൂടി സര്‍വീസിനായി തിരഞ്ഞെടുത്തതെന്ന് ആര്‍ ടി എ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി പറഞ്ഞു. ജനസംതൃപ്തി വര്‍ധിപ്പിക്കുക എന്നത് ആര്‍ ടി എയുടെ മൂന്നാമത്തെ തന്ത്രപ്രധാന ലക്ഷ്യമാണ്. എമിറേറ്റിലെ ജനസംഖ്യക്കനുസരിച്ച് പൊതുഗതാഗത സംവിധാനങ്ങളുടെ സേവനം വര്‍ധിപ്പിക്കാന്‍ ആര്‍ ടി എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here