Connect with us

International

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളിലും നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

സര്‍താജ് അസീസ

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളിലും നിരുപാധിക ചര്‍ച്ചയ്ക്ക തയ്യാറാണെന്ന് പാക്കിസ്ഥാന്‍. പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് പ്രശ്‌ന പരിഹാരത്തിനുള്ള സന്നദ്ധത അറിയിച്ചത്.

കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ചര്‍ച്ചയും വിജയമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കാശ്മീര്‍ വിഷയം യുഎന്നില്‍ ശക്തമായി ഉന്നയിച്ചെന്നും കാശ്മീര്‍ ഒരു തര്‍ക്ക മേഖലയാണെന്നകാര്യം അന്തര്‍ ദേശീയ സമൂഹം അംഗീകരിച്ചെന്നും പാക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് പറഞ്ഞു.

കാശ്മീരില്‍ നിന്ന് ഉയരുന്ന സ്വാതന്ത്യത്തിനായുള്ള മുറവിളിക്ക് പാക്കിസ്ഥാന്റെ പിന്തുണ നവാസ് ഷെരീഫ് അറിയിച്ചതായും സര്‍താജ് അസീസ് അഭിമുഖത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ഏതുവിധത്തിലാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ലോകത്തെ ബോധിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്തമാവ് വികാസ് സ്വരൂപ് ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ക്ക് വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ നിലപാടുകളെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ നിരസിച്ചിരുന്നു.

Latest