ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ട് പേര്‍ മരിച്ചു

Posted on: September 23, 2016 3:00 pm | Last updated: September 23, 2016 at 3:00 pm
SHARE

hyderabad-flooded-schools_650x400_61474604940ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് എട്ട് പേര്‍ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഗുണ്ടൂരടക്കം ആന്ധ്രപ്രദേശിലെ താഴ്ന്ന ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. അടുത്ത ദിവസങ്ങളിലും പേമാരി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം ഹൈദരാബാദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കടുത്ത ജാഗ്രതാ വേണമെന്ന് ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായ ധനവും ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ap-on-may-29-2ആന്ധ്ര സര്‍ക്കാര്‍ ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സഹായം തേടി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതക്കയത്തിലായ ഗുണ്ടൂര്‍ ജില്ലയില്‍ 5000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സെക്കന്തരാബാദിനും ഗുണ്ടൂരിനും മധ്യേയുള്ള റെയില്‍ ട്രാക്കുകള്‍ തകര്‍ന്നതോടെ 30 മണിക്കൂറുകളായി റെയില്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും ദക്ഷിണ റെയില്‍വെ വഴി തിരിച്ചു വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here