Connect with us

Malappuram

വീട്ടമ്മക്ക് ആറ് ലക്ഷം രൂപയുടെ വൈദ്യതി ബില്ല്

Published

|

Last Updated

എടപ്പാള്‍: കെ എസി ഈ ബിയുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് എടപ്പാള്‍ തട്ടാരപ്പടി മണ്ണാരവളപ്പില്‍ ആമിന. ഇവരുടെ വീട്ടിലെ രണ്ട് മാസത്തെ വൈദ്യുതി ഉപയോഗത്തിന് കെ എസ് ഇ ബി ബില്ലിട്ടത് 637,326 രൂപയാണ്. സാ ധാരണ രണ്ട് മാസത്തെ ബില്‍തുക 500 നും 600 നും ഇടയിലാണ് വരാറുള്ളത്.
ഇന്നലെ മീറ്റര്‍ റീഡിങ്ങ് നടത്തിയ എടപ്പാള്‍ ഓഫീസിന് കീഴിലുള്ള ജീവനക്കാരനാണ് ഉയര്‍ന്ന തുകയുടെ ബില്ല് നല്‍കിയത്. ഉയര്‍ന്ന ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പകച്ച ആമിന എടപ്പാള്‍ കെഎസ്ഇബി ഓഫീസിലെത്തി പരാതി നല്‍കിയിരിക്കുക യാണ്.

Latest