Connect with us

Malappuram

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍

Published

|

Last Updated

തിരൂര്‍: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളിയെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. അസം ലക്ഷ്മിപൂര്‍ സ്വദേശി റജിബ് ടിയോറി(35)യെയാണ് സി.ഐ എം കെ ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. വെട്ടം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തിരൂര്‍ താഴെപ്പാലത്ത് ഐസ്‌ക്രീം കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി യുവതി പോലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോവുകയായിരുന്നു. റജിബ് ടിയോറി താഴെപ്പാലത്ത് ഐസ്‌ക്രീം കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.
ഐസ്‌ക്രീം കമ്പനിക്കു സമീപത്തുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ‘ഭര്‍തൃമതിയായ യുവതിയുടെ മൊബൈല്‍ കൈലാക്കിയ ഇയാള്‍ ഫോട്ടോകള്‍ ഇതില്‍ നിന്ന് ശേഖരിച്ചിരുന്നു. ഈ ഫോട്ടോക്കൊപ്പം സ്വന്തം ഫോട്ടോ ചേര്‍ത്ത് വെച്ച് ഇയാള്‍ മോര്‍ഫ് ചെയ്തു. തുടര്‍ന്ന് യുവതിയുടെ ‘ഭര്‍തൃ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ് ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് പുതിയറയില്‍ ജോലി ചെയ്യുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോഴിക്കോടുവെച്ച് പിടിയിലായത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.