Connect with us

Kerala

ബാര്‍കോഴക്കേസ്; ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശനും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിക്കുമെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണം നടത്തി 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം കേസ് ഡയറി തിരുത്തിയാണ് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കേസില്‍ കുറ്റവിമുക്തനാക്കിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇതേതുടര്‍ന്ന് കേസ് ഡയറിയുടെ പകര്‍പ്പ് കോടതി പരിശോധിച്ചിരുന്നു. ഇതിലെ എട്ട്, ഒന്‍പത് വാള്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest