ബിജെപി-ബിഡിജിഎസ് ഭിന്നത പരസ്യമാക്കി വെള്ളാപ്പള്ളി ;നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിച്ചില്ല

Posted on: September 23, 2016 12:15 pm | Last updated: September 23, 2016 at 3:26 pm
SHARE

vellapallyചേര്‍ത്തല: ബിജെപിയുടെ നിര്‍ണായക യോഗം കോഴിക്കോട് ആരംഭിക്കാനിരിക്കെ ഉലച്ചില്‍ പരസ്യമാക്കി കേരളത്തിലെ സഖ്യകക്ഷിയായ ബിഡിജിഎസ് രംഗത്ത്. ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പലതും നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസര്‍വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ക്ക് ദുഃഖമുണ്ട്. ബി.ജെ.പിയിലെ ഗ്രൂപ്പിസമാകാം ഇതിന് കാരണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അതേസമയം, സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ഭിന്നതയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ എന്‍ഡിഎ യോഗത്തിന് മുന്നോടിയായി ബിഡിജിഎസ് യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം ശനിയാഴ്ചയാണ്. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടായേക്കും.
അതേസമയം ബിഡിജിഎസുമായി തര്‍ക്കങ്ങളില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അര്‍ഹമായ സ്ഥനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here