കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ 318 റണ്‍സിന് പുറത്ത്;ന്യൂസിലാന്റിന് ആദ്യ വിക്കറ്റ് നഷ്ടമായി

Posted on: September 23, 2016 11:55 am | Last updated: September 23, 2016 at 1:51 pm
SHARE

kanpurകാണ്‍പൂര്‍: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 500-ാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് നിരാശ. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 318 റണ്‍സിനു പുറത്തായി. 42 റണ്‍സെടുത്ത രവീന്ദ്രജഡേജയുടെ ചെരുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയില്‍ കളി പുന:രാരംഭിച്ച ഇന്ത്യക്ക് 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 71 റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത ഗുപ്റ്റിലിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here