ഉറാനില്‍ കണ്ട ആയുധധാരികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

Posted on: September 23, 2016 11:43 am | Last updated: September 23, 2016 at 2:41 pm
SHARE

uran-suspects-sketchമുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിന് സമീപം കണ്ട ആയുധധാരികളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. സൈനികവേഷത്തിലെത്തിയ ആയുധധാരികളെ മുംബൈയിലെ നാവികസേനാ ആസ്ഥാനത്തിനു സമീപം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് മുംബൈ നഗരത്തിലും തീരപ്രദേശത്തും ഏര്‍പ്പെടുത്തിയ അതീവജാഗ്രത തുടരുന്നു. റായ്ഗഡ് ജില്ലയിലെ ഉറാനില്‍ നാവിക ആസ്ഥാനത്തിനു സമീപം സംശയാസ്പദ സാഹചര്യത്തില്‍ അഞ്ച് പേരെ കണ്ടെത്തിയെന്ന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് പോലീസിനെ അറിയിച്ചത്.

പോലീസും വിവിധ സുരക്ഷാ ഏജന്‍സികളും അതീവസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പഠാണി സ്യൂട്ടണിഞ്ഞെത്തിയ സംഘത്തില്‍ ആറോളം പേരുള്ളതായാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നതെന്ന് നാവിക സേന വക്താവ് രാഹുല്‍ സിന്‍ഹ പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here