Connect with us

National

ലഹരി ഉപയോഗം: ശിക്ഷാ നടപടികള്‍ കര്‍ശനമാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി ശിക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ 1985ലെ എന്‍ ഡി പി എസ് കേന്ദ്ര ആക്ടിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പു നില്‍കിയതായി തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റലിക്ക് പുറമെ നൈപുണ്യ വികസന മന്ത്രി ശ്രീ രാജീവ് പ്രതാപ് റൂഡി, ലേബര്‍ ആന്‍ഡ് എംപ്ലായ്‌മെന്റ് മന്ത്രി ശ്രീ ബണ്ഡാരു ദത്താത്രേയ, തുടങ്ങിയവരമായും മന്ത്രികൂടിക്കാഴ്ച നടത്തി. പീന്നീട് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കി.
സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന ലഹരിവര്‍ജന പ്രചാരണങ്ങള്‍ക്കും ജില്ലകളില്‍ ആരംഭിക്കുന്ന ഡീ- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ക്കുമായി 100 കോടി രൂപ അനുവദിക്കുന്ന കാര്യം പരിഗ ണിക്കുംമെന്നും ദേശീയ തലത്തില്‍ ഡീ- അഡിക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തില്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യവും കേന്ദ്രമന്ത്രി ധനമന്ത്രി തത്ത്വത്തില്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഐ ടി ഐ കളെ മള്‍ട്ടി സ്‌കില്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളായി ഉയര്‍ത്തു ന്നതിനും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി കേന്ദ്ര ങ്ങളെ മാതൃക നൈപുണ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത് സംബ ന്ധിച്ച് കേരളത്തിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതനുസരിച്ച് സഹായനടപടി സ്വീകരിക്കുമെന്നും കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് (കെ എ. എസ് ഇ) കോഴ്‌സുകള്‍ക്ക് ആട്ടോമാറ്റിക് അഫിലിയേഷനുള്ള നടപടികള്‍ ത്വരിത പ്പെടുത്തും.ഐടിഐകളില്‍ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും എന്‍സിവിടി അഫിലിയേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും കേന്ദ്ര നൈപുണ്യ വികസന സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ. രാജീവ് പ്രതാപ് റൂഡി കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി.
കൂടാതെ ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ നിന്ന് കേരളത്തിന് ലഭിക്കാനുള്ള 56 കോടി രൂപ ഒരു മാസത്തിനകം അനുവ ദിക്കുന്നതിന് നടപടിയും സംസ്ഥാനത്തെ ഇഎസ്‌ഐ ഡിസ്‌പെ ന്‍സറികളില്‍ സ്വന്തമായി സ്ഥലസൗകര്യമുള്ളവ തിരഞ്ഞെടുത്ത് ആറ് വീതം കിടക്കകളുള്ള ആശുപത്രികളായി വികസിപ്പിക്കുകുന്നതിനും കേന്ദ്രം സഹായം നല്‍കുമെന്ന് കേന്ദ്ര ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ബണ്ഡാരു ദത്താത്രേയ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡും നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച “ആവാസ്” പദ്ധതിക്ക് കേന്ദ്രം സഹായം ലഭ്യമാക്കുന്നതിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കേരളം ഉടന്‍ സമര്‍ പ്പിക്കു മെന്നും അദ്ദേഹം പറഞ്ഞു.

Latest