ലീഗ് കപ്പിലും മാഞ്ചസ്റ്റര്‍ പോരാട്ടം

Posted on: September 23, 2016 5:44 am | Last updated: September 22, 2016 at 11:45 pm
SHARE
ഹെന്‍ഡേഴ്‌സനെ റഷ്‌ഫോഡ് അഭിനന്ദിക്കുന്നുഹെന്‍ഡേഴ്‌സനെ റഷ്‌ഫോഡ് അഭിനന്ദിക്കുന്നു
ഹെന്‍ഡേഴ്‌സനെ റഷ്‌ഫോഡ് അഭിനന്ദിക്കുന്നുഹെന്‍ഡേഴ്‌സനെ റഷ്‌ഫോഡ് അഭിനന്ദിക്കുന്നു

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി ! പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മേല്‍ മികച്ച വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പിലും വ്യക്തമായ ആധിപത്യത്തിന് തയ്യാറെടുക്കുകയാണ്.
മൂന്നാം റൗണ്ടില്‍ രണ്ട് ടീമുകള്‍ക്കും പെരുമക്കൊത്ത പ്രകടനം സാധ്യമായിട്ടില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബ് നോര്‍താംപ്ടന്‍ ടൗണിനെ മറികടന്നത് ഏറെ പണിപ്പെട്ടാണ്. യുനൈറ്റഡിനെ വിറപ്പിക്കുന്ന പ്രകടനമാണ് നോര്‍താംപ്ടണ്‍ പുറത്തെടുത്തത്. രണ്ടാം നിരക്കാരെ മാറ്റി മുന്‍നിരക്കാരെ രണ്ടാം പകുതിയില്‍ പരീക്ഷിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് മൗറിഞ്ഞോക്ക് ആശ്വസിക്കാനുള്ള വകയൊരുങ്ങിയത്. 1-1 ല്‍ നീങ്ങിയ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ ആന്‍ഡെര്‍ ഹെറേറയുടെ മിന്നും ഗോളാണ് 2-1ന് ലീഡൊരുക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചു.
നാലാം റൗണ്ടിലെ മറ്റ് ഫിക്‌സ്ചറുകള്‍ ഇങ്ങനെ : ആഴ്‌സണല്‍ – റീഡിംഗ്, ബ്രിസ്റ്റോള്‍ സിറ്റി-ഹള്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ് – പ്രെസ്റ്റന്‍ നോര്‍ത്ത് എന്‍ഡ്, സതംപ്ടണ്‍- സണ്ടര്‍ലാന്‍ഡ്, ലീഡ്‌സ് യുനൈറ്റഡ് – നോര്‍വിച് സിറ്റി, ലിവര്‍പൂള്‍- ടോട്ടനം, വെസ്റ്റ്ഹാം – ചെല്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here