ചെക്ക് തട്ടിപ്പ്: കിംഗ്ഫിഷര്‍ മുന്‍ ഉദ്യോഗസ്ഥന് തടവ്

Posted on: September 23, 2016 5:29 am | Last updated: September 22, 2016 at 11:29 pm
SHARE

ഹൈദരാബാദ്: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഉദ്യോഗസ്ഥന് രണ്ട് ചെക്ക് കേസുകളിലായി 18 മാസം തടവ് ശിക്ഷ. കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയും പ്രതിയായ കേസുകളിലാണ് കിംഗ്ഫിഷന്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് മുന്‍ സി എഫ് ഒ. എ രഘുനാഥന് മൂന്നാം പ്രത്യേക മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ജി എം ആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഘിയാല്‍) നല്‍കിയ പരാതിയിലാണ് നടപടി. 18 മാസം തടവ് കൂടാതെ 20,000 രൂപ വീതം പിഴയടക്കാനും മജിസ്‌ട്രേറ്റ് എം കൃഷ്ണറാവു വിധിച്ചു.
50 ലക്ഷം രൂപ വീതമുള്ള ചെക്ക് തട്ടിപ്പ് കേസുകളില്‍ വിജയ് മല്യയെയും രഘുനാഥനെയും കുറ്റക്കാരായി കഴിഞ്ഞ ഏപ്രിലില്‍ കോടതി കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതിന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പുകാരായ ഘിയാലിന് നല്‍കാനുള്ള ഒരു കോടി രൂപക്ക് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് വണ്ടിച്ചെക്ക് നല്‍കി എന്നതാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here