Connect with us

Kerala

വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണം: അഡ്വ. പി ടി എ റഹീം എം എല്‍ എ

Published

|

Last Updated

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ടി എ റഹീം എം എല്‍ എ. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ് അംഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് എം എല്‍ എമാരുടെ കാലാവധി അവസാനിച്ചതിനാലും ഷിയാ പ്രതിനിധിയായി ഇപ്പോള്‍ വഖഫ് ബോര്‍ഡില്‍ ഉള്ള വ്യക്തി മുജാഹിദ് നേതാവായതിനാലും ഗവണ്‍ന്റ് സെക്രട്ടറിയെ നോമിനേറ്റ് ചെയ്യേണ്ട സ്ഥാനത്തിരിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു വനിതയാണെന്നതിനാലും നിയമാനുസൃതമായി കമ്മിറ്റി പുനസംഘടിപ്പിക്കണം. മുന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ നിയമവിരുദ്ധമായാണ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.