ഓഡി കാര്‍ മോഷണം: സംഘട്ടന സംവിധായകന്‍ അറസ്റ്റില്‍

Posted on: September 22, 2016 11:30 pm | Last updated: September 22, 2016 at 11:30 pm
SHARE

മുംബൈ: ആഡംബര കാര്‍ മോഷ്ടിച്ച ബോളിവുഡ് സംഘട്ടന സംവിധായകന്‍ മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈക്ക് സമീപം വോര്‍ളിയില്‍ നിന്ന് ഓഡി കാര്‍ കവര്‍ന്ന ശംശേര്‍ ഖാനാണ് (30) കുര്‍ള പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച കാര്‍ നവീ മുംബൈയില്‍ കൂട്ടാളികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഓടിച്ചുപോകുന്നതിനിടെ ഖാന്‍ പിടിയിലാവുകയായിരുന്നു. നിരവധി ബോളിവുഡ് സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് ശംശേര്‍ ഖാന്‍.
വോര്‍ളിയിലെ വെയിന്‍ ഗംഗാ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇയാള്‍ കാര്‍ കവര്‍ന്നത്. ഇയാളുടെ സഹായിയും അപ്പാര്‍ട്ട്‌മെന്റിലെ പരിചാരകനുമായ വിജയ് വര്‍മയാണ് കാറിന്റെ താക്കോല്‍ മോഷ്ടിച്ച് ഖാന് നല്‍കിയത്. ഇരുവരും നവീ മുംബൈയിലെ ഒരു വാഹന കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് കാര്‍ കടത്തിയതെന്നാണ് പോലീസ് പറയുന്നത്. വാഹന ഇടപാടുകാര്‍ ഇവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ പദ്വാല്‍ പറഞ്ഞു.
തന്റെ കാര്‍ മോഷണം പോയ വിവരം ഉടമസ്ഥയായ യുവതി പോലീസില്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് ശംശേര്‍ ഖാന്‍ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here