Connect with us

Gulf

രാജ്യാന്തര വിമാനത്താവള പ്രദര്‍ശനം മെയ് 15 മുതല്‍

Published

|

Last Updated

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവള പ്രദര്‍ശനം 2017 മെയ് 15 മുതല്‍ 17 വരെ ദുബൈ ഇന്റര്‍ നാഷണന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.
16 വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്താവളങ്ങള്‍ക്കുള്ള ആധുനിക സ്മാര്‍ട് സാങ്കേതിക വിദ്യ വ്യാപകമായി പ്രദര്‍ശിപ്പിക്കും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം പങ്കാളിത്തമുണ്ടാകും. കഴിഞ്ഞ വര്‍ഷം 55 രാജ്യങ്ങളില്‍ നിന്ന് 300 പ്രദര്‍ശകരാണ് എത്തിയത്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ എയര്‍പോര്‍ട്‌സ്, ഡിനാട്ട തുടങ്ങിയ കമ്പനികള്‍ പ്രദര്‍ശനവുമായി സഹകരിക്കുന്നുണ്ട്.
ഈ വര്‍ഷം ദുബൈ രാജ്യാന്തര വിമാനത്താവളം 8.5 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ദുബൈ പോലീസിലെ പോര്‍ട്‌സ് വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ അഹ്മദ് ബിന്‍ താനി പറഞ്ഞു. 2020ടെ യാത്രക്കാര്‍ 10 കോടിയായി ഉയരും.
മധ്യപൗരസത്യ ആഫ്രിക്കന്‍ മേഖലയില്‍ 10,000 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും യു എ ഇല്‍ മാത്രം 3000 കോടി ഡോളറിന്റെ പദ്ധതികള്‍ ഉണ്ടെന്നും മേജര്‍ ജനറല്‍ അഹ്മദ് ബിന്‍ താനി പറഞ്ഞു.