Connect with us

Kerala

നിയമസഭാ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ സഭ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സമിതികളുടെ ശിപാര്‍ശകളില്‍ പ്രാധാന്യമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്ന സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയുണ്ടാകും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്,അടിസ്ഥാന സൗകര്യ നിക്ഷേപനിധി, നെല്‍വയല്‍നീര്‍ത്തട സംരക്ഷണം എന്നിവ സംബന്ധിച്ച ഭേദഗതി ബില്ലുകള്‍ പരിഗണിക്കും. പ്രാദേശിക വിഷയങ്ങള്‍ മാത്രമല്ലാതെ പൊതുവിഷയങ്ങളും സബ്മിഷനുകളായി ഉന്നയിക്കാന്‍ അംഗങ്ങള്‍ തയാറാകണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കും പാര്‍ട്ടി എം.എല്‍.എമാര്‍ക്കും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള അനുമതി നല്‍കും. ഉമ്മന്‍ചാണ്ടിക്കും ഒ. രാജഗോപാലിനും ഇടയില്‍ മുന്‍നിരയില്‍ തന്നെയാവും കെ.എം. മാണിയുടെ ഇരിപ്പടം. നിയമസഭാ നടപടികള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി എം.എല്‍.എമാര്‍ക്ക് ഐ.ടി സേവനങ്ങളില്‍ പരിശീലനം നല്‍കും. 26ാം തീയതി ആരംഭിക്കുന്ന 14ാം നിയമസഭയുടെ രണ്ടാം സമ്മേളനം 29 ദിവസത്തിന് ശേഷം നവംബര്‍ പത്തിന് അവസാനിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest