Connect with us

Gulf

മികച്ച അമ്പത് യൂനിവേഴ്‌സിറ്റികളില്‍ ഖത്വര്‍ സര്‍വകലാശാലയും

Published

|

Last Updated

ദോഹ: അടുത്തിടെ രൂപവത്കരിച്ച ലോകത്തെ മികച്ച അമ്പത് യൂനിവേഴ്‌സിറ്റികളില്‍ ഖത്വര്‍ സര്‍വകലാശാലയും. 49ാം റാങ്കാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റിക്കു ലഭിച്ചത്. ആദ്യമായാണ് ലോകത്തെ മികച്ച അമ്പത് അക്കാദമിക കേന്ദ്രങ്ങളില്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റി ഇടം നേടുന്നത്. ആഗോള ഉന്നത വിദ്യാഭ്യാസ വിശകലന വിദഗ്ധരായ ക്വാകെര്‍ലി സൈമണ്ട്‌സ് (ക്യു സി) ആണ് പട്ടിക തയ്യാറാക്കിയത്. ക്യു എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗില്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റി നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
ഏഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂനിവേഴ്‌സിറ്റികള്‍ ഇത്തവണ മികവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലെ നന്യാംഗ് സാങ്കേതിക യൂനിവേഴ്‌സിറ്റി ആദ്യ സ്ഥാനം നിലനിര്‍ത്തി. ആദ്യ ആറു സ്ഥാനങ്ങളും ഏഷ്യയില്‍ നിന്നുള്ള യൂനിഴ്‌സിറ്റികള്‍ക്കാണ്. അമ്പതില്‍ ഏഷ്യന്‍ വന്‍കരയില്‍ നിന്ന് 16 യൂനിവേഴ്‌സിറ്റികള്‍ ഇടം പിടിച്ചപ്പോള്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള പത്തു സര്‍വകലാശാലകള്‍ ഉള്‍പ്പെട്ടു. യൂറോപ്പില്‍ നിന്നുള്ള സര്‍വകലാശാലകളാണ് റാങ്കിംഗില്‍ കൂടുതലുള്ളത്; പതിനെട്ടെണ്ണം.
നവീനവും സാങ്കേതികത്തികവുമുള്ള സ്ഥാപനങ്ങളാണ് ഇത്തവണ റാങ്കിംഗില്‍ മുന്നിലെത്തിയതെന്നും ആസ്‌ത്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ സര്‍വകലാശാലകള്‍ മികവു പ്രകടിപ്പിച്ചെന്നും ക്യു സി റിസര്‍ച്ച് മേധാവി ബെന്‍ സോറ്റര്‍ പറഞ്ഞു.