കോണ്‍ഗ്രസ് പുനഃസംഘടന: ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പ്രായപരിധിയുമായി എഐസിസി

Posted on: September 22, 2016 2:51 pm | Last updated: September 23, 2016 at 12:17 pm
SHARE

CONGRESSന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃസംഘടനക്ക് എഐസിസിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പുകള്‍ ഇനി മുതല്‍ ഉണ്ടാകില്ലെന്നാണ് വിവരം. കൂടാതെ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായപരിധി പരമാവധി 60 വയസാക്കി നിജപ്പെടുത്തി.

കൂടാതെ രാഷ്ട്രീയത്തിന് അതീതമായ പൊതുജനസ്വീകാര്യത വേണം. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലത്തിലുള്ള പ്രവര്‍ത്തന മികവ് കൂടി കണക്കിലെടുത്താവും ഡിസിസി അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുക. ശനിയാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിര്‍ദേശങ്ങള്‍ വെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here