ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതി അറസ്റ്റില്‍

Posted on: September 22, 2016 1:05 pm | Last updated: September 22, 2016 at 1:05 pm
SHARE

somnath-bharti_ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി എയിംസിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഈ മാസം ആദ്യത്തിലാണ് സംഭവം. സെപ്റ്റംബര്‍ ഒമ്പതിന് എയംസിലെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് സോംനാഥ് ഭാരതിക്കെതിരെ പരാതി നല്‍കിയത്.

കലഹമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരനെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് ഭാരതിയെ കസ്റ്റഡിയിലെടുത്തത്. വൈകീട്ട് കോടതിയില്‍ ഹാജരാക്കും.