കണ്ണൂരിലെ ചോരക്കളി പിണറായി ആസ്വദിക്കുകയാണെന്ന് ചെന്നിത്തല

Posted on: September 22, 2016 12:55 pm | Last updated: September 23, 2016 at 12:17 pm
SHARE

chennithala-new22_3കണ്ണൂര്‍: കണ്ണൂരിലെ ചോരക്കളി കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. അസ്ലം വധക്കേസില്‍ പ്രതികളെ പിടിക്കാന്‍ വൈകുന്നത് ഇരട്ട നീതിയുടെ തെളിവാണ്. സര്‍ക്കാര്‍ അനാസ്ഥക്ക് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢതന്ത്രമാണുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തിപകരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here