വടകരയില്‍ റെയില്‍പാളത്തില്‍ സ്‌കൂട്ടര്‍ വെച്ചു; ഒഴിവായത് വന്‍ ദുരന്തം

Posted on: September 22, 2016 11:49 am | Last updated: September 22, 2016 at 11:49 am
SHARE

railway trackകോഴിക്കോട്: വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വെച്ചു. ബുധനാഴ്ച രാത്രി 11 മണിക്കാണ് സംഭവം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. ട്രെയിന്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു കടന്നുപോയതിനാല്‍ വന്‍ ദുരന്തമൊഴിവായി. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടിലെ ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here