ജിയോയെ വെല്ലാന്‍ സൗജന്യ വോയ്‌സ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Posted on: September 22, 2016 11:30 am | Last updated: September 23, 2016 at 12:17 pm
SHARE

BSNLന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോ 4ജി നെറ്റ്‌വര്‍ക്ക് ഉള്ളവര്‍ക്ക് ജനുവരിവരെ ഫ്രീകോള്‍ ഓഫര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ 3ജി, 2ജി ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ്‌കോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവയാണ് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പുറത്തുവിട്ടത്. ജനുവരിയോടെ സൗജന്യം വോയ്‌സ് കോള്‍ അവതരിപ്പിക്കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ്എന്‍എല്ലിന് കൃത്യമായ വിപണി ഇടപെടല്‍ നടത്താന്‍ കഴിയുന്ന കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ്യ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ സീറോ വോയ്‌സ് താരീഫ് ജനുവരി മുതല്‍ നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോയില്‍ അടിസ്ഥാന ഓഫര്‍ തുടങ്ങുന്നത് 149 രൂപക്കാണ്. എന്നാല്‍ അതിലും കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ലഭിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.