Connect with us

Organisation

ഭീകരാക്രമണം രാജ്യത്തിനെതിരായ വെല്ലുവിളി: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

മലപ്പുറം: രാജ്യാതിര്‍ത്തിയിലെ പട്ടാള ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണം രാജ്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പൊന്മള അബ്ബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. വാദിസലാമില്‍ നടന്ന പ്രാസ്ഥാനിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാതിര്‍ത്തിയില്‍ പഴുതടച്ച സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അയല്‍രാജ്യത്തെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം ശ്ലാഘനീയമാണ്. കശ്മീരിലെ സാധാരണക്കാരായ ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള സമാധന ശ്രമങ്ങള്‍ ഈര്‍ജിതപ്പെടുത്തണമെന്നും വിഘടന വാദികളെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ മുഴുവനാളുകളും തയ്യാറാകണമെന്നും അദ്ദേഹം ഉണര്‍ത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പ്രൊഫ. കെ എം എ റഹീം , മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, അലവി സഖാഫി കൊളത്തൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, ദുല്‍ഫുഖാറലി സഖാഫി, കെ പി ഫഖ്‌റുദ്ദീന്‍ സഖാഫി സംബന്ധിച്ചു. പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവും പി കെ മുഹമ്മദ് ബഷീര്‍ ഹാജി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest