Connect with us

Organisation

സാന്ത്വനം സംസ്‌കാരമായി ഏറ്റെടുക്കണം: കാന്തപുരം

Published

|

Last Updated

ബദിയഡുക്ക: നെല്ലിക്കട്ടയില്‍ പാവപ്പെട്ട കുടുംബത്തിനായി ജില്ലാ എസ് വൈ എസ് നേതൃത്വത്തില്‍ ഐ സി എഫ്, ആര്‍ എസ് സി സഊദി സാന്ത്വനം കാസര്‍കോടിന്റെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു സംസ്‌കാരമായി യുവസമൂഹം ഏറ്റെടുക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. എസ് വൈ എസ് ദാറുല്‍ഖൈര്‍ പദ്ധതിയിലൂടെ നൂറുകണക്കിനു കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്‌നം പൂവണിയാന്‍ സാധിച്ചിട്ടുണ്ട്.
ജില്ലകള്‍ തോറും കൂടുതല്‍ ഭവനങ്ങള്‍ എസ് വൈ എസ് നിര്‍മിച്ചു നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെമ്പിരിക്ക ദാറുല്‍ ഖൈര്‍ ഉടന്‍ തുറന്നുകൊടുക്കുമെന്നും മുട്ടത്തൊടിയില്‍ ഒരു ദാറുല്‍ ഖൈറിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും തങ്ങള്‍ പറഞ്ഞു. സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി സ്വാഗതം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, മുക്രി ഇബ്‌റാഹിം ഹാജി, മുനീര്‍ ബാഖവി തുരുത്തി, പി ഇ താജുദ്ദീന്‍, മൂസ സഖാഫി കളത്തൂര്‍, വാഹിദ് സഖാഫി പെര്‍ള, മുഹമ്മദ്കുഞ്ഞി പുണ്ടൂര്‍, ഫൈസല്‍ നെല്ലിക്കട്ട, ലത്വീഫ് പള്ളത്തടുക്ക, അശ്‌റഫ് ഗുഡ്ഡഗേരി, എച്ച് എ മഹമൂദ് ഗുഡ്ഡഗേരി, താജുദ്ദീന്‍ നെല്ലിക്കട്ട, അശ്‌റഫ് കുമ്പഡാജെ തുടങ്ങിയവര്‍ ആശംസിച്ചു.