Connect with us

National

കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന് ചൈനയുടെ പിന്തുണ

Published

|

Last Updated

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന് ചൈനയുടെ പിന്തുണ. യുഎന്‍ സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നല്ലൊരു ധാരണയുണ്ടാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നുണ്ടെന്നും പാക്കിസ്ഥാന് ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.

യുഎന്‍ സമ്മേളനത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ് പാക്കിസ്ഥാന് പിന്തുണ അറിയിച്ചത്. ചൈന പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഏത് വേദിയിലും പാക്കിസ്ഥാനെ പിന്തുണക്കാന്‍ തയ്യാറാണെന്നും ഇന്ത്യ-പാക് ബന്ധത്തെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ ചൈനയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest