കടക്കല്‍ പീഡനം: പ്രതി അറസ്റ്റില്‍

Posted on: September 21, 2016 9:35 pm | Last updated: September 21, 2016 at 9:35 pm
SHARE

crimnalകൊല്ലം: കടക്കലില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വിജയകുമാര്‍ എന്ന ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വൃദ്ധ തിരിച്ചറിഞ്ഞു. ബലാത്സംഗ ശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് കൊല്ലം താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഉത്രാടദിനത്തിനു തലേദിവസം സംഭവം. അര്‍ദ്ധ രാത്രി രണ്ട് മണിയോടെയാണ് അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തെത്തിയാണ് പീഡിപ്പിച്ചതെന്ന് വൃദ്ധയുടെ മൊഴിയില്‍ പറയുന്നു. ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം വീട്ടുകാര്‍ പീഡനവിവരം പുറത്തറിയിക്കാനോ വൃദ്ധക്ക് മതിയായ ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല. നാട്ടുകാര്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പോലീസ് എത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here